പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ വൻ അട്ടിമറി. നിലവിലെ ചാന്പ്യന്മാരും ഫ്രഞ്ച് ഫുട്ബോളിലെ രാജാക്കന്മാരുമായ പാരീസ് സെന്റ് ജെർമെനെ (പിഎസ്ജി) അയൽക്കാരായ പാരീസ് എഫ്സി അട്ടിമറിച്ചു.
മറുപടിയില്ലാത്ത ഒരു ഗോളിനാണ് പാരീസ് എഫ്സിയുടെ ജയം. 74-ാം മിനിറ്റിൽ ജോനാഥൻ ഐകോണിന്റെ വകയായിരുന്നു പാരീസ് എഫ്സിയുടെ ജയം കുറിച്ച ഗോൾ.
പിഎസ്ജിയുടെ യൂത്ത് ടീം അംഗമായിരുന്നു ജോനാഥൻ. റൗണ്ട് ഓഫ് 32ൽ ആയിരുന്നു പിഎസ്ജിയെ പാരീസ് അട്ടിമറിച്ചത്.